ഭോപാലില്‍ ഹിജഡ വിവാഹിതയാകുന്നു!

വെള്ളി, 18 ജൂലൈ 2014 (12:34 IST)
യാഥാസ്തികരായ മധ്യപ്രദേശുകാരേ ഞെട്ടിച്ച് കോണ്ട് കുടുംബംഗങ്ങളുടെ ആശിര്‍വാദത്തോടെ ഹിജഡ തന്റെ പ്രാണപ്രിയനെ വിഹാം കഴിക്കാന്‍ ഒരുങ്ങുന്നു. ഹിജഡയായ സഞ്ജനയുടെയും ഷദാദ് ഹസന്റെയും വിഹാമാ‍ണ്  ഈദിന് ശേഷം കുടുംബാംഗങ്ങളുടെ ആശീര്‍വാദത്തോടെ നടക്കാന്‍ പോകുന്നത്.
 
ഹിജഡയെ മരുമകളായി സ്വീകരിക്കാനൊരുങ്ങിയ ഷദാദ് ഹസന്റെ കുടുംബമാണ് ഇക്കാര്യത്തില്‍ മാതൃകയായത്. ഹിജഡകളുടെ സംഘടനയായ സിബിഒയുടെ കൗണ്‍സലറാണ് സഞ്ജന. ഷദാദ് ഒരു ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി നടത്തുന്നു. സഞ്ജന സ്ത്രീവേഷമാണ്  വിവാഹത്തില്‍ ധരിക്കുക്കുക.
 
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സഞ്ജനയും ഷദാദും ഭോപാല്‍ സ്വദേശികളാണ്. ജഹാഗിറാബാദിലാണ് സഞ്ജനയുടെ കുടുംബം താമസിക്കുന്നത്. ഷദാദിന്റെ കുടുംബമാകട്ടെ ബാഗ് ഫര്‍ഹത് അഫ്‌സയിലും. 

വെബ്ദുനിയ വായിക്കുക