ഭാരത രത്ന; ധ്യാന്‍ചന്ദിനേ തഴഞ്ഞു, സച്ചിന് നല്‍കി
സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്‌നം അവാര്‍ഡ് നല്‍കിയത് ഹോക്കി ഇതിഹാസമായ ധ്യാന്‍ ചന്ദിനെ തള്ളിയാണെന്നതിന്റെ തെളിവുകള്‍ പുറത്ത്.2013 നവംബര്‍ 15 വരെ ധ്യാന്‍ ചന്ദിന്റേയും സിഎന്‍ആര്‍ റാവുവിന്റേയും പേരുകളാണ് ഭാരതരത്‌നം അവാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ പരിഗണിച്ചിരുന്നത്.
എന്നാല്‍ സച്ചിന്റെ രേഖകള്‍ വേഗത്തില്‍ തയ്യാറക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സച്ചിന് ഭാരത രത്‌ന അവാര്‍ഡ് നല്‍കാന്‍ വേണ്ടി ഔദ്യോഗിക രേഖകള്‍ അഞ്ച് മണിക്കൂറിനുള്ളില്‍ തിടുക്കപ്പെട്ട് ശരിയാക്കുകയായിരുന്നു.
ഇത് സംബന്ധിച്ച തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. സച്ചിന് ഭാരത രത്ന നല്‍കുന്നതിനാവശ്യമായ രേഖകള്‍ തയ്യാറാക്കണമെന്നാവശ്യപ്പെടുന്ന പിഎംഒ ഓഫീസില്‍ നിന്നുള്ള കത്തും പുറത്തായിട്ടുണ്ട്. എ