വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി: കമ്പനികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനു എസ്

ചൊവ്വ, 5 ജനുവരി 2021 (14:55 IST)
രാജ്യത്ത് കൊവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിയെ തുടര്‍ന്ന് കമ്പനികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. കൊവാക്‌സിന്റെയും കൊവിഷില്‍ഡ് വാക്‌സിന്റെയും നിര്‍മാണ കമ്പനികള്‍ തമ്മിലാണ് തര്‍ക്കം. മുഴുവന്‍ പരീക്ഷണവും പൂര്‍ത്തിയാകും മുന്‍പ് കൊവാക്‌സിന് അനുമതി നല്‍കിയെന്നാരോപിച്ച് നിരവധി പേര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐസിഎംആറും ഭാരത് ബയോടെകും ചേര്‍ന്ന് നിര്‍മിക്കുന്ന വാക്‌സിനാണ് കൊവാക്‌സിന്‍. ഇതിന് അനുമതി നല്‍കിയതിനെതിരെ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. 
 
ഇതിനു മറുപടിയെന്നോണമാണ് ഭാരത് ബയോടെക് എംഡി കൃഷ്ണ ഇല മുന്നോട്ടുവന്നത്. ഫൈസറിനോളം മേന്‍മയുള്ളതും 16ഓളം വാക്‌സിനുകള്‍ നിര്‍മിച്ച കമ്പനിയാണ് ഭാരത് ബയോടെക്കെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ കൊവിഷീല്‍ഡ് നിര്‍മാതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഫൈസറും മൊഡേണയും കൊവിഷീല്‍ഡും അല്ലാതെ മറ്റുവാക്‌സിനുകള്‍ വെറും വെള്ളമാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി നേരത്തേ പരിഹസിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍