കൂടുതല്‍ ലഗേജുമായി ഇനി വരേണ്ട, വന്നാല്‍ ആറിരട്ടി പിഴ; പുത്തന്‍ തീരുമാനവുമായി റെയിൽവേ
അനുവദനീയമായതിലും കൂടുതല്‍ ലഗേജുകളുമായി എത്തുന്ന യാത്രക്കാരില്‍ നിന്നും പിഴ ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. അമിത ലഗേജുമായി എത്തുന്ന യാത്രക്കാരിൽ നിന്നും യാത്രാക്കൂലിയുടെ ആറിരട്ടി തീരുമാനം.
റെയില്‍വേയുടെ പുതിയ ചട്ടമനുസരിച്ച് സ്ലീപ്പർ ക്ലാസ് സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് യഥാക്രമം 40 കിലോ, 35 കിലോ വീതം ലഗേജ് കൈവശം കരുതാം. ഇതുകൂടാതെ പാർസൽ ഓഫീസിൽ പണമടച്ച് യഥാക്രമം പരമാവധി 80 കിലോ, 70 കിലോ ലഗേജും കൂടെ കരുതാം. അമിതമായി വരുന്ന സാധനങ്ങൾ ലഗേജ് വാനിൽ സൂക്ഷിക്കണം.
യാത്രക്കാര്‍ കൂടുതല്‍ ലഗേജുകള്‍ കൊണ്ടുവരുന്നതിലൂടെ കംപാർട്മെന്റുകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് പുതിയ തീരുമാനമെന്നും റെയിൽവേ വ്യക്തമാക്കി. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.