കന്നുകാലി ലോറി തടഞ്ഞ ഗോസംരക്ഷകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി

ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (16:36 IST)
കന്നുകാലികളുമായി പോയ ലോറി തടഞ്ഞ ഗോസംരക്ഷകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി. ഗോരക്ഷാ പ്രവര്‍ത്തകര്‍ ഏറെയുള്ള കര്‍ണാടകയിലെ ഷിമോഗയ്ക്കടുത്ത് കോപ്പയിലാണ് സംഭവം.

മുപ്പതോളം കാലികളുമായി വന്ന ലോറി ഗോരക്ഷാ പ്രവര്‍ത്തകര്‍ റോഡില്‍ തടയുകയായിരുന്നു. ഇതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. കാലികളെ തിരച്ചയക്കണമെന്ന് ഗോസംരക്ഷകര്‍ ആവശ്യപ്പെട്ടതോടെയാണ് ആക്രമണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

തുടര്‍ന്ന് ലോറിയില്‍ ഉണ്ടായിരുന്ന വ്യാപാരികള്‍ ഗോരക്ഷാ പ്രവര്‍ത്തകരെ ഓടിച്ചിട്ട് തല്ലുകയായിരുന്നു. ഇതിനു ശേഷം കന്നുകലികളുമായി ലോറി പോകുകയും ചെയ്‌തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക