ബീഡി കൊടുക്കാത്തതിന് കൗമാരക്കാരനെ രണ്ടു കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2015 (20:17 IST)
ബീഡി കൊടുക്കാത്തതിന് കൗമാരക്കാരനെ രണ്ടു കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ബീവാണ്ടിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബിലാല്‍ അഹമ്മദ് അന്‍സാരി(17) എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാത്രി പുകവലിച്ചുകൊണ്ടു പൊതു ശൌചാലയത്തിലേക്ക് പോവുകയായിരുന്ന ബിലാലിനോട് രണ്ടു കുട്ടികളും ചേര്‍ന്ന് ബീഡി ചോദിച്ചു. എന്നാല്‍ ബീഡി നല്‍കാന്‍ ബിലാല്‍ തയ്യാറായില്ല. ഇതില്‍ കുപിതരായ കുട്ടികള്‍ രണ്ടുപേരും ചേര്‍ന്ന് ബിലാലിനെ തടഞ്ഞു നിര്‍ത്തുകയും ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തിനിടെ ബിലാല്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് ശാന്തിനഗര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വി കെ ദേശ്മുഖ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കെതിരെ ഐ പി സി 302 സെക്ഷന്‍ പ്രകാരം കേസെടുത്തതായും അദ്ദേഹം അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഇരുവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.