ബാംഗ്ലൂര്‍ ഇനിമുതല്‍ വൈഫൈ ബാംഗ്ലൂര്‍

ബുധന്‍, 13 ഓഗസ്റ്റ് 2014 (15:56 IST)
ഇന്ത്യയിലെ ആദ്യ  ആദ്യ വൈഫൈ നഗരമാകാന്‍ ഒരുങ്ങുകയാണ് ബാംഗ്ലൂര്‍. ബാംഗ്ലൂരില്‍ ആറു മാസത്തിനകം  നഗരം മുഴുവന്‍ വൈ ഫൈ ലഭ്യമാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.ബാംഗ്ലൂര്‍ കൂടാതെ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വൈ ഫൈ സൗകര്യം ലഭ്യമാക്കുമെന്ന് ഐ.ടി. മന്ത്രി എസ്.ആര്‍. പാട്ടീല്‍ അറിയിച്ചിട്ടുണ്ട്.


നേരത്തെ കഴിഞ്ഞ ജനുവരിയില്‍ നഗരത്തിലെ ആറ് സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈഫൈ ഇന്റര്‍നെറ്റ് സേവനം തുടങ്ങിയിരുന്നു.
ഈ സേവനം കൂടുതലും പ്രയോജനപ്പെടുത്തിയത് നഗരത്തിലെ യുവാക്കളായിരുന്നു.

ആഗസ്ത് 15-ന് ബാഗല്‍കോട്ടില്‍ സൗജന്യ വൈഫൈ ഉദ്ഘാടനം ചെയ്യും.
ബാംഗ്ലൂരില്‍ ഒരു ദിവസം ശരാശരി 1000 ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. ഉടന്‍ തന്നെ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡ്, ശിവാജി നഗര്‍, ജയനഗര്‍, ബനശങ്കരി, വിജയനഗര്‍ എന്നിവിടങ്ങളിലും വൈഫൈ സൗകര്യം ലഭ്യമാക്കും. വൈഫൈയുടെ പരിധിയില്‍ എത്തിയാല്‍ അക്‌സസ് പാസ് വേര്‍ഡിന് വൈ ഫൈ വെബ് സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. പാസ് വേര്‍ഡ് എസ്എംഎസ് ആയി ഇന്‍ ബോക്‌സില്‍ എത്തും

എസ്എംഎസ് ലഭിച്ച സമയം മുതല്‍ മൂന്നു മണിക്കൂര്‍ സമയത്തേക്ക് 50 എം.ബി. ഡാറ്റ ഉപയോഗിക്കാനാകും 512 കെബിപിഎസ്സായിരിക്കും സ്പീഡ്



വെബ്ദുനിയ വായിക്കുക