ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ വെടിവയ്പ്പ്, ഒരാള്‍ മരിച്ചു

ശനി, 25 ഏപ്രില്‍ 2015 (13:25 IST)
പശ്ചിമ ബംഗാളില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. അക്രമത്തിനിടെയുണ്ടായ വെടിവയ്പില്‍ ഒരു തൃണമൂല്‍ കൊണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കത്വയിലാണ് സംഭവം നടന്നത്.  അക്രമത്തില്‍ ചില വോട്ടര്‍മാര്‍ക്കും പരുക്കേറ്റു.പ്രദേശത്ത് നിന്ന് പൊലീസ് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു.

കനത്ത സുരക്ഷാ സനാഹങ്ങള്‍ക്കിടെ അക്രമം നടന്നത് ആഭ്യന്തര മന്ത്രാലയത്തെ ഞെട്ടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 35 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. അതേസമയം പോളിംഗ് ബൂത്തിന് സമീപത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് ഇത് നിഷേധിച്ചിട്ടുണ്ട്.  അടുത്ത വര്‍ഷം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തി തെളിയിക്കാനുളള ശ്രമത്തിലാണ് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക