രാഷ്ട്രീയ മാറ്റത്തിന് ആം ആദ്‌മി മാതൃകയിൽ ബഹുജൻ ആസാദ് പാർട്ടി വരുന്നു; പിന്നിൽ അമ്പത് ഐ ഐ ടി വിദഗ്ധർ

തിങ്കള്‍, 23 ഏപ്രില്‍ 2018 (17:48 IST)
ദളിത് പിന്നോക്ക ആദിവാസി ഉന്നമനം ലക്ഷ്യമിട്ടും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽനിന്നുള്ള മാറ്റവും ലക്ഷ്യമിട്ട് ബഹുജൻ ആസാദി പാർട്ടി അണിയറയിൽ രൂപമെടുക്കുന്നു. രാജ്യത്തെ വിവിധ ഐ ഐ ടികളിൽ നിന്നു പഠിച്ചിറങ്ങി വ്യത്യസ്ത സ്ഥാപൻങ്ങളിൽ ഉന്നത സ്ഥാനം വഹിക്കുന്ന വിദഗധരാണ് പാരിട്ടിയുടെ പിന്നിൽ പ്രവർത്തിക്കുക.  
 
പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട പ്രാധമിക ജോലികൾ പൂർത്തിയാ‍യിക്കൊണ്ടിരിക്കുകയാണ് ആദ്യ ഘട്ടമെന്ന നിലയിൽ പാർട്ടി രൂപീകരണത്തിനായി ഇലക്ഷൻ കമ്മിഷന് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞതായി ഡൽഹി ഐ ഐ ടിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ നവീന്‍ കുമാര്‍ പറഞ്ഞു. 
 
ആം ആത്മി പാർട്ടിയുടെ മാതൃകയിലാണ് ബഹുജൻ ആസാദ് പർട്ടുയുടെ രൂപീകരണം. ഉന്നത സർക്കാർ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിഒയ അരവിന്ദ്  കെജരിവാളിന് രാജ്യത്തെ നിരവധി ഐ ഐ ടി യിലെ വിദ്യാർത്ഥികൾ  പിന്തുണയർപ്പിച്ച് രംഗത്തെത്തിയിരുന്നു.  
 
നിലവിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പാർട്ടിയെക്കുറിച്ചുള്ള പ്രചരണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്ന രാ‍ഷ്ട്രീയ പാർട്ടികൾക്കൊന്നും തങ്ങൾ എതിരല്ല എന്ന് ഇവർ വ്യക്തമാക്കുന്നു. 2020ലെ ബിഹാർ ഇലക്ഷനിലൂടെ മത്സരിച്ചു തുടങ്ങാനാണ് പാർട്ടിയുടെ നിലവിലെ തീരുമാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍