ഭീഷണി വിവരമറിഞ്ഞ ബാഹുബലിയുടെ നിർമാതാക്കളിൽ ഒരാളായ പ്രസാദ് ദേവിനേനി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘം പിടിയിലായത്.
അറസ്റ്റിലായ ദിവാകർ എന്നയാൾക്ക് ബിഹാറിൽ തിയേറ്ററുണ്ട്. ഇവിടെ നിന്നും പകര്‍ത്തിയ ചിത്രത്തിന്റെ വ്യാജ പ്രിന്റാണ് ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചത്. ഈ കോപ്പി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത് സംഘം പണമുണ്ടാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തി.