ക്യാബിനറ്റ് പദവി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. രാംദേവിന് ക്യാബിനറ്റ് പദവി നല്‍കാനുള്ള തീരുമാനം തികച്ചും നിയമ വിരുദ്ധമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാംദേവ് ബി.ജെ.പിക്ക് പിന്തുണയായി രംഗത്തെത്തിയിരുന്നു.