മകളും കാമുകനും പിതാവിന്റെ കോടാലിക്കിരയായി

Webdunia
ശനി, 19 ജൂലൈ 2014 (14:16 IST)
പിതാവ് പുറത്ത് പോയ സമയത്ത് മകളെകാണാനെത്തിയ കാമുകനേയും മകളേയും പിതാവ് കൊടാലിക്ക് വെട്ടികൊന്നു. ചാംകൗര്‍ സിംഗാണ് മകളേയും  കാമുകനേയും കോടാലിക്ക് വെട്ടി കൊലപ്പെടുത്തിയത്.

പഞ്ചാബിലെ ഭാട്ടിന്ത ജില്ലയിലാണ് സംഭവം നടന്നത്. ചാംകൗര്‍ സിംഗിന്റെ  മകളായ മജീന്ദര്‍ കൗറും അയല്‍ക്കരന്റെ മകനായ സിംരഞ്ജിത് സിംഗും തമ്മില്‍ പ്രേമബന്ധം പുലര്‍ത്തിയിരുന്നു. ബുധനാഴ്ച രാത്രിയില്‍ താ‍ന്‍ പുറത്ത് പോയ സമയത്ത് കാമുകന്‍ മകളെ സന്ദര്‍ശിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇരുവരേയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കാമുകനെ കൊടലികൊണ്ട് ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മകള്‍ക്ക് വെട്ടേറ്റത്.ഇരുവരേയും കൊലപ്പെടുത്തിയതിനുശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞു.