സഹോദരിയുടെ വിവാഹത്തിന് ഖാന്മാര്‍ ഒന്നായി!

തിങ്കള്‍, 17 നവം‌ബര്‍ 2014 (12:30 IST)
സഹോദരിയുടെ വിവാഹത്തിന് വൈരം മറന്ന് ഖാന്മാര്‍ ഒന്നായി. സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിതയുടെ വിവാഹ ചടങ്ങിന് മുന്നോടിയായുള്ള ചടങ്ങില്‍ ഷാരൂഖാന്‍ എത്തി. തുടര്‍ന്ന് ഷാരൂഖും സല്‍മാനും അര്‍പ്പിതയെ ചേര്‍ത്ത് നിര്‍ത്തി ചുംബിക്കുകയും ചെയ്തു. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അര്‍പ്പിത തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മുംബൈയില്‍ വച്ചായിരുന്നു ചടങ്ങ്.
 
അര്‍പ്പിതയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തന്നെ ക്ഷണിക്കേണ്ട ആവശ്യം പോലുമില്ലെന്ന് ഷാരൂഖ് നേരത്തേ വ്യക്തമാക്കിയിരുന്നു. നവംബര്‍ 18 ന് ഹൈദരാബാദില്‍ വച്ചാണ് അര്‍പ്പിതയുടേയും ആയുഷിന്റെയും വിവാഹം. എന്തായാലും ഷാരൂഖ് ഖാനെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്.
 
സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. ഇതിന് വിവാഹത്തോടെ വിരാമമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക