സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് 6 പേര്‍ മരിച്ചു. നാല് സൈനികരും രണ്ട് പ്രദേശവാസികളുമാണ് മരിച്ചത്. സമുദ്ര നിരപ്പില്‍ നിന്ന് 18000 അടി ഉയരത്തിലുള്ള മേഖലയില്‍ ഇന്നലെ വൈകിട്ട് നാല് മണിക്കാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തിയതായാണ് സൂചന.
തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.ഹിമാലയന്‍ പര്‍വതനിരയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞിടിച്ചില്‍ ആരംഭിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടവരാണ് മഞ്ഞിനടിയില്‍പ്പെട്ടത്.