ഡല്‍ഹി വിമാനത്താവളത്തില്‍ ആണവവികിരണമുണ്ടായിട്ടില്ലെന്ന് വിശദീകരണം

Webdunia
ശനി, 30 മെയ് 2015 (09:41 IST)
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണവവികിരണമുണ്ടായിട്ടില്ലെന്ന് ആണവ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. കാന്‍സര്‍ മരുന്നായ സോഡിയം അയഡൈഡിന്റെ നാല് കാര്‍ട്ടൂണുകളിലാണ് വെള്ളിയാഴ്ച രാവിലെ ചോര്‍ച്ച കണ്ടെത്തിയത്. ചെറിയ തോതില്‍ ആണവ വികിരണമുള്ള മരുന്നാണിത്.

എന്നാല്‍ മരുന്നല്ല ചോര്‍ന്നതെന്നാണ് ആണവ നിയന്ത്രണബോര്‍ഡ് പറയുന്നത്. മരുന്നുകളുടെ പെട്ടിക്കടുത്ത് സൂക്ഷിച്ചിരുന്ന ഓര്‍ഗാനിക് സോള്‍വെന്റായ വിനൈല്‍ പൈറോഡിനാണ് ചോര്‍ന്നതെന്ന് അവര്‍ വ്യക്തമാക്കി. കണ്ണിന് നീറ്റല്‍ അനുഭവപ്പെട്ടതിനേത്തുര്‍ന്ന് ഇവ കൈകാര്യം ചെയ്ത രണ്ട് ജോലിക്കാരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.