എടിഎം മെഷീനാണെന്ന് കരുതി ഉപഭോക്താക്കളുടെ പണമിടപാടുകളുടെ വിവരങ്ങൾ പാസ്‌ബുക്കില്‍ രേഖപ്പെടുത്തുന്നതിനുള്ള മെഷീനായ പാസ്‌ബുക്ക് പ്രിന്റിങ് മെഷീന്‍ മോഷ്‌ടിച്ച യുവാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. എസ്‌ബിഐയുടെ ഗുവാഹത്തിയിലെ ബിനോവാനഗർ ബ്രാഞ്ചിൽനിന്നാണ് മോഷണം നടന്നത്.
എസ്‌ബിഐയുടെ ബ്രാഞ്ചിൽ നിന്നും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനിടെ യുവാക്കള്‍ പാസ്‌ബുക്ക് മെഷീന്‍ ബാങ്കില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു. മെഷീന്‍ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ പൊലീ എത്തിയതോടെയാണ് യുവാക്കള്‍ പിടിയിലായത്. സാഹബ് അലി, സൈഫുൾ റഹ്മാൻ, മെയ്നുൾ ഹേഗ്, സാദം ഹുസൈൻ എന്നിവരാണ് പൊലീസിന്റെ കസ്‌റ്റഡിയിലായത്.
വിഐപികൾക്കു നൽകുന്ന കാർ പാസ് ഉപയോഗിച്ചാണ് ഇവർ രക്ഷപെടാൻ ശ്രമിച്ചത്. ഇതിനാല്‍ ഈ പാസ് എങ്ങനെ ഇവരുടെ കൈയില്‍ എത്തിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.