Assembly Election Result 2022 Live Updates: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. പത്ത് മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. ഉത്തര്‍പ്രദേശിലെ ജനവിധിയാണ് രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്നത്. ഏറ്റവും നിര്‍ണായകമായ ഉത്തര്‍പ്രദേശിലും വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലും ബിജെപി ഭരണത്തുടര്‍ച്ച നേടുമെന്നാണ് എക്സിറ്റ്പോള്‍ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വിപ്ലവം രചിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. അതേസമയം ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്.
9.20 am: ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 215 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. രണ്ടാം സ്ഥാനത്തുള്ള സമാജ് വാദി പാര്‍ട്ടി ലീഡ് ചെയ്യുന്നത് 101 സീറ്റില്‍ മാത്രം. ബി.എസ്.പി. എട്ട് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും ലീഡ് ചെയ്യുന്നു. യോഗി ആദിത്യനാഥ് യുപിയില്‍ മുഖ്യമന്ത്രിയായി തുടരുമെന്ന സൂചനയാണ് ആദ്യ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
9.35 am : ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥ് ലീഡ് ചെയ്യുന്നു