Goa Election Result 2022 Live : 'റിസ്‌ക് എടുക്കാന്‍ വയ്യേ...'ബിജെപിയെ പേടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി

വ്യാഴം, 10 മാര്‍ച്ച് 2022 (07:48 IST)
Goa Election Result 2022 Live : ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുന്‍പ് നാടകീയ സംഭവങ്ങള്‍. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഗവര്‍ണറെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ്. 4 മണിക്ക് സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ച് ബിജെപി. കോണ്‍ഗ്രസിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളേയും സൗത്ത് ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ബിജെപിയുടെ കുതിരക്കച്ചവടത്തെ പേടിച്ചാണ് സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ ഗോവയിലെത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍