ഇസ്ലാമിക് സ്റ്റേറ്റ് പുതുതായി പുറത്തുവിട്ട വീഡിയോയില്‍ തന്നെ ഹിന്ദുരാജ്യത്തിന്റെ ഏജന്റ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്ന് അസദുദ്ദീന്‍ ഒവൈസി. മജ്‌ലിസെ - ഇത്തിഹാദുല്‍ മുസ്ലിം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ആണ് ഒവൈസി.
മൗലാന മഹമൂദ് മഅ്ദനി, മൗലാന അര്‍ഷാദ് മഅ്ദനി, ബാദ്രുദ്ദീന്‍ അജ്മല്‍ എന്നിവരുടെ ചിത്രത്തോടൊപ്പം തന്‍റെ ചിത്രവും കാണിച്ച് ഇവര്‍ ഹിന്ദുരാജ്യത്തിന്‍റെ വക്താക്കളെന്ന് പരാമര്‍ശിക്കുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഇത്തരത്തിലാണ് പ്രചരണം നടത്തുന്നതെന്നും ഒവെസി പറഞ്ഞു.
ഇസ്ലാമിനു വേണ്ടി ജീവിക്കുകയയെന്നാണ് ഇന്ത്യയിലെ യുവജനങ്ങളോട് താന്‍ പറയുന്നതെന്നും എന്നാല്‍ രാഷ്‌ട്രത്തിന്റെ മതേതരത്വം നിലനിര്‍ത്തുന്നതിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാംമതം, പ്രവാചകന്‍ മുഹമ്മദിന്റെ സന്ദേശം പിന്തുടരുന്നവര്‍, പണ്ഡിതര്‍ എന്നിങ്ങനെ എല്ലാവരും ഐ എസിനെ നിരാകരിക്കുകയാണ് വേണ്ടതെന്നും ഒവൈസി പറഞ്ഞു.