ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം

Webdunia
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (17:36 IST)
മുംബൈ ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം. ബോംബൈ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്‌ത് 25 ദിവസത്തിന് ശേഷമാണ് ആര്യൻ ഖാന് ജാമ്യം ലഭിക്കുന്നത്.
 
നേരത്തെ മുംബൈയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article