കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന നീതി ആയോഗിന്റെ വൈസ് ചെയര്‍മാനായി സാമ്പത്തിക വിദഗ്ദന് അരവിന്ദ് പനാഗരിയയെ നിയമിച്ചു.പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞായ പഗാരിയ കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസറാണ്.
കേന്ദ്ര മന്ത്രി സഭയില്‍ നിന്നും രാജ്നാഥ് സിംഗ്, അരുണ്‍ജെയ്റ്റിലി, സുരേഷ് പ്രഭു, രാധാ മോഹന്‍ സിംഗ് എന്നിവര്‍ ആയോഗിന്റെ അംഗങ്ങളാണ്.
പനാഗരിയയെ കൂടാതെ സാമ്പത്തിക വിദഗ്ധന്‍ ബിബേക് ഡിബ്രോയ്, മുന്‍ പ്രതിരോധ സെക്രട്ടറി വികെ സാരസ്വത് എന്നിവര്‍ നീതി ആയോഗിന്റെ മുഴുവന്‍ സമയ അംഗങ്ങളാണ്. നിതിന്‍ ഗഡ്കരി, തവാര്‍ ചന്ദ് ഗെഹ് ലോട്ട്, സ്മൃതി ഇറാനി എന്നിവര്‍ നീതി ആയോഗിലെ പ്രത്യേക ക്ഷണിതാക്കളാണ്.