ഡല്‍ഹിയില്‍ ഭരണം നടത്തുന്നത് ആരെന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്‌റ്റനന്റ് ഗവര്‍ണര്‍ തന്നെയെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു.
മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന എ എ പി സർക്കാരിന്‍റെ വാദം കഴമ്പില്ലാത്തതും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാഗിക സംസ്ഥാനപദവി മാത്രമുള്ള ഡൽഹിയിൽ പൊലീസും മറ്റ് സുപ്രധാന വകുപ്പുകളും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ്.
ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ഡൽഹി സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞവർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം എ എ പി സർക്കാർ ഡൽഹി ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു.
ഇതിനെ തുടർന്ന് ഡൽഹിയിലെ ഭരണഘടനാപരമായ അധികാരങ്ങൾ കേന്ദ്രത്തിനും ഡൽഹി സർക്കാറിനുമായി വിഭജിച്ച് ഡൽഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.