ആ തട്ടികൊണ്ടുപോകലിനു പിന്നില്‍ പിതാവിന്റെ കൈകളോ?

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2016 (12:24 IST)
മനാമയിലെ ഹൂറയില്‍ കാറില്‍ ഇരുന്ന കുഞ്ഞിനെയും കൊണ്ട് അഞ്ജാതര്‍ കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ കുഞ്ഞിന്റെ പിതാവിനും പങ്കെന്ന് റിപ്പോര്‍ട്ടുകള്‍. സാറ എന്ന അഞ്ചുവയസുകാരി ഇന്ത്യന്‍ ബാലികയെയാണ് നിര്‍ത്തിയിട്ട കാറിനൊപ്പം അഞ്ജാതര്‍ തട്ടികൊണ്ടുപോയത്. 24 മണിക്കൂറിനു ശേഷം കുഞ്ഞിനെ കണ്ടെത്തിയ പോലീസ് സംഭവത്തില്‍ ഒരു ബഹ്‌റൈന്‍ സ്വദേശിയെയും ഒരു ഏഷ്യന്‍ വംശജയെയും അറസ്റ്റ് ചെയ്തിരുന്നു. 
 
തട്ടികൊണ്ടു പോയ ശേഷം കുട്ടിയ്ക്ക് ഒരു പാക്കറ്റ് ചിപിസ്ും ജ്യൂസും മാത്രമാണ് നല്‍കിയത്. സംഭവത്തില്‍ പിതാവിന്റെ പങ്കിനെ കുറിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷിച്ച് വരുന്നത്. എന്നാല്‍ സാറയുടെ മാതാപിതാക്കള്‍ നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടുണ്ടെന്നും പിതാവ് ഇന്ത്യയിലാണെന്നും കുട്ടിയുടെ ബന്ധുവായ അനിഷ് പൊലീസിന് മൊഴി നല്‍കി. 
 
സംഭവത്തിന് പിതാവിന് പങ്കുണ്ടാവില്ലെന്നാണ് ബന്ധുക്കളുടെ വിശ്വാസം. ദമ്പതികളുടെ ഏക മകളാണ് സാറ. വിവാഹ മോചന ശേഷം സാറയുടെ പിതാവ് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. പക്ഷെ സംഭവത്തിലെ ചില ദുരൂഹതകള്‍ പിതാവിന്റെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പൊലീസ് പറയുന്നു. 
 
Next Article