റിയാലിറ്റി ഷോ നടക്കുന്നതിനിടയില്‍ മത്സരാര്‍ത്ഥിയുടെ കഴുത്തില്‍ അമ്പ് തുളച്ചു കയറി. എന്‍ബിസി നെറ്റ് വര്‍ക്കില്‍ സംപ്രേഷണം ചെയ്യുന്ന ലൈവ് റിയാലിറ്റി ഷോ ആയ അമേരിക്കാസ് ഗോട്ട് ടാലെന്റില്‍ ചൊവ്വാഴ്ചയാണ് ദാരുണമായ ഈ സംഭവം നടന്നത്.
സാഹസികപ്രകടനങ്ങള്‍ നടത്തുന്നതിനിടെ കനേഡിയന്‍ സ്വദേശിയായ റയാന്‍ സ്‌റ്റോക്കിനാണ് അപകടം സംഭവിച്ചത്. എന്നാല്‍ താന്‍ സുഖം പ്രാപിക്കുന്നതായും അതിവേഗം തിരിച്ചെത്തുമെന്നും യുവാവ് പിന്നീട് ട്വിറ്ററിലൂടെ വ്യക്തമാക്കി.