വധശിക്ഷയ്ക്കെതിരെ പ്രതികരിച്ച ശശി തരൂരിന്‍റെയും ദിഗ്വിജയ് സിംഗിന്റേയും പ്രസ്താവനയ്ക്കു സോണിയ ഗാന്ധി വിശദീകരണം നൽകണമെന്നു അരുണ്‍ ജയ്റ്റ്ലി. ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകളായിരുന്ന ഇരുവരുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ ഒരു മനുഷ്യനെ നമ്മുടെ സര്‍ക്കാര്‍ തൂക്കിലേറ്റുന്നു എന്നത് അതീവ ദുഃഖകരമായ വാര്‍ത്തയാണെന്നും. ഭരണകൂടം നടപ്പാക്കുന്ന കൊലപാതങ്ങള്‍ നമ്മളെയെല്ലാം കൊലപാതകിയാക്കുകയാണെന്നും തരൂര്‍ പറഞ്ഞു. ഭീകരവാദത്തെ എന്ത് വിലകൊടുത്തും നമ്മള്‍ തടയണം. പക്ഷേ ഇത്തരം വധശിക്ഷകള്‍ ഭീകരവാദം ഇല്ലാതാക്കില്ല.’ തരൂര്‍ പ്രതികരിച്ചു. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയ സാഹചര്യത്തിലായിരുന്നു തരൂരിന്റെ പ്രതികരണം