പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ഐഎന്‍എസ് കമോര്‍ത്ത കമ്മീഷന്‍ ചെയ്തു
പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയുടെ ആദ്യ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കാമോര്‍ത്ത കമ്മീഷന്‍ ചെയ്തു.കപ്പല്‍ അന്തര്‍ വാഹിികളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ്.വിശാഖപട്ടണം ഡോക് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ വച്ച് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് കമോര്‍ത്ത രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.
ഐഎന്‍എസ് കമോര്‍ത്ത നിര്‍മ്മിച്ചത് കൊല്‍ക്കത്തയിലെ പൊതുമേഖലാ സ്ഥാപനമായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബിള്‍ഡേഴ്സ് ആന്‍റ് എന്‍ജിനീയേഴ്സ് (ജി.ആര്‍.എസ്.ഇ) ആണ്. കപ്പല്‍ രൂപകല്‍പന ചെയ്തത് നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ (ഡി.വി.ഡി) ആണ്.
ഹ്രസ്വ ദൂര ഭൂതല-വ്യോമ മിസൈല്‍ (എസ്.എ.എം), ആക്ടീവ് ടൗവ്ഡ് അറെ ഡികോയ് സിസ്റ്റം (എ.ടി.ഡി.എസ്), റോക്കറ്റ് ലോഞ്ചര്‍ എന്നീ പുതുതലമുറ സംവിധാനങ്ങള്‍ക്ക് പുറമെ ഹെലികോപ്റ്റര്‍ വഹിക്കാനുള്ള ശേഷിയും ഐ.എന്‍.എസ് കമോര്‍ത്തയിലുണ്ട്.