പതിനാറു വയസുകാരിയെ ജോലി വാഗ്ദാനം നല്കി മൂന്ന് ആഴ്ചയായി പീഡിപ്പിച്ച ദമ്പതികള്‍ അറസ്റ്റില്‍. അന്തേരിയിലെ എംഐഡിസി പ്രദേശത്താണ് സംഭവം. സംഭവത്തില്‍ 34 വയസുള്ള ഭര്‍ത്താവും ഇയാളുടെ 32 വയസുള്ള ഭാര്യയെയുമാണ് പോലീസ് പിടിയിലായത്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നല്‍കാമെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ച ശേഷം ന്യൂഡല്‍ഹി സ്വദേശിയ പെണ്‍കുട്ടിയെ മുംബൈയിലേക്ക് കൊണ്ടുപോരുകയായിരുന്നു.
പെണ്‍കുട്ടിയെ ദമ്പതികള്‍ ഫളാറ്റില്‍ പൂട്ടിയിടുകയും പീഡിപ്പിക്കുകയുമായിരുന്നു. ഭാര്യയുടെ മുന്നില്‍ വച്ചും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി ഫളാറ്റില്‍ ഇരുന്ന കരയുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി ചൈല്‍ഡ് ഹെല്പ്ലൈനില് ബന്ധപ്പെട്ട് കാര്യം അറിയിച്ചപ്പോഴാണ് സംഭവം പുറത്തായത്. കുട്ടിയെ ലൈംഗിക തൊഴിലാളിയാക്കി പണം സമ്പാദിക്കുകയായിരുന്നു ദമ്പതികളുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്. പോലീസും ചൈല്‍ഡ് ഹെല്പ്ലൈന് പ്രവര്‍ത്തകരും സ്ഥലത്തെത്തിയാണ് കുട്ടിയെ മോചിപ്പിച്ചത്.