കശ്‌മീരില്‍ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി; തിരച്ചില്‍ ശക്തമാക്കി സൈന്യം

ശനി, 9 മാര്‍ച്ച് 2019 (07:15 IST)
ജമ്മു കശ്‌മീരില്‍ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി. മുഹമ്മദ് യാസിൻ ഭട്ട് എന്ന സൈനികനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. അവധിയിലായിരുന്ന സൈനികനെ ബദ്ഗാമിലെ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്.

സൈനികനെ കാണാനില്ലെന്ന പരാതി വൈകിട്ടോടെയാണ് പൊലീസിന് ലഭിച്ചത്. യാസീൻ ഭട്ടിന് വേണ്ടി വിപുലമായ തെരച്ചിലാണ് നടത്തുന്നത്. സ്ഥലത്തേക്ക് കരസേനയെയും അർധസൈനികവിഭാഗത്തെയും സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്.

ഏത് ഭീകരസംഘടനയിൽപ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. ബദ്‍ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു മുഹമ്മദ് യാസീൻ ഭട്ട്. ഈ മാസം അവസാനം വരെ അവധിയിലായിരുന്നു യാസീൻ ഭട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍