പൈലറ്റിനെ വിട്ട് കിട്ടണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു; സംഘര്‍ഷം ഒഴിവാക്കിയാല്‍ ആലോചിക്കാമെന്ന് പാകിസ്ഥാന്‍ - ചര്‍ച്ചകള്‍ സജീവം

വ്യാഴം, 28 ഫെബ്രുവരി 2019 (11:45 IST)
അതിര്‍ത്തിയിൽ സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്ഥാന്റെ പിടിയിലായ വൈമാനികന്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഉടന്‍ വിട്ടു കിട്ടണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാക് വിദേശകാര്യ മന്ത്രാലയത്തോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടത്.

വൈമാനികനെ വിട്ട് കിട്ടണമെന്ന് ഇന്ത്യ രേഖാമൂലം പാകിസ്ഥാനെ അറിയിക്കുകയായിരുന്നു. അഭിനന്ദന്‍ വര്‍ത്തമാനോട് മാന്യമായി പെരുമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ബുധനാഴ്‌ച പാക് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് വൈമാനികന്റെ മോചനത്തിന് നയതന്ത്ര നീക്കങ്ങൾ ശക്തമാക്കിയത്.

ഇന്ത്യ സംഘര്‍ഷം ഒഴിവാക്കിയാല്‍ പൈലറ്റിനെ വിട്ട് നല്‍കുന്ന കാര്യം ആലോചിക്കാമെന്ന നിലപാടിലാണ് പാകിസ്ഥാന്‍. പാക് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി പാക് സര്‍ക്കാര്‍ ഇന്ത്യക്ക് മുന്നില്‍ ഉപാധികള്‍ വെച്ചിട്ടില്ല.

സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ വൈകീട്ട് 6.30 ഓടെയാണ് യോഗം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍