വിവാഹക്ഷണക്കത്തിൽ പേരില്ല, ബന്ധുക്കളുടെ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ, 4 പേർക്ക് പരിക്ക്

Webdunia
ചൊവ്വ, 22 ജൂണ്‍ 2021 (14:43 IST)
വിവാഹക്ഷണക്കത്തിൽ പേര് ഉൾപ്പെടുത്താ‌ത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. തെലങ്കാനയിലെ തുക്കറാംഗതെയിലാണ് സംഭവം. കത്തിക്കുത്തിൽ പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
കുടുംബത്തിൽ അടുത്തിടെ നടന്ന ഒരു വിവാഹത്തിന്‍റെ ക്ഷണക്കത്തിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയത്. ക്ഷണക്കത്തിൽ തങ്ങളുടെ മാതാപിതാക്കളുടെ പേരില്ലെന്ന് പറഞ്ഞ്  ശേഖർ (24) സര്‍വേഷ് (20) എന്നിവരാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ബന്ധുക്കളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഇവർ കടന്നുകളഞ്ഞു. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു. 
 
ഇക്കഴിഞ്ഞ ജൂൺ പതിനാറിനായിരുന്നു കുടുംബത്തിലെ വിവാഹം നടന്നത്. ക്ഷണക്കത്തിൽ ൽ കുടുംബത്തിലെ മുതിർന്ന ആളുകളുടെയെല്ലാം പേരുകൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ശേഖറിന്‍റെയും സര്‍വേഷിന്‍റെയും മാതാപിതാക്കളുടെ പേരുകള്‍ ഉണ്ടായിരുന്നില്ല.  ഇതിനെ തുടര്‍ന്ന് സഹോദരങ്ങളും അവരുടെ ബന്ധുവായ യദ്ഗിരി എന്നയാളുമായി തർക്കമുണ്ടായി. യദ്ഗിരിയുടെ ഭാര്യ ഇടപെട്ടാണ് തങ്ങളുടെ മാതാപിതാക്കളുടെ പേര് ഒഴിവാക്കിയതെന്നാരോപിച്ചായിരുന്നു പ്രശ്നം'
 
ഈ തർക്കത്തെ തുടർന്ന് യദ്‌ഗിരി ബന്ധുക്കളെയും കൂട്ടി യുവാക്കളുടെ വീട്ടിലെത്തുകയായിരുന്നു. പ്രശ്‌നം പറഞ്ഞ് തീർക്കാനാണ് എത്തിയതെങ്കിലും പ്രശ്‌നം മൂർച്ചിക്കുകയും കത്തിക്കുത്തിൽ അവസാനിക്കുകയുമായിരുന്നു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്‌തികരമെന്നാണ് റിപ്പോർട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article