സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ യുവാവായ അരീബ് മജീദ് പരിശീലനം സിദ്ധിച്ച ചാവേറെന്നു റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ വെച്ച് രണ്ടു തവണ വെടിയേറ്റുവെന്നും, അതിനാല്‍ തിരികെ വരുകയാണ് ഉണ്ടായതെന്നുമാണ് യുവാവ് എന്‍ഐഎ അടക്കുമുള്ള അന്വേഷണ ഏജന്‍സികള്‍ മുമ്പാകെ പറയുന്നത്. എന്നാല്‍ സുരക്ഷാ സേനയ്ക്ക് നേരെ മൂന്നുതവണ ചാവേറാക്രമണം നടത്താന്‍ ശ്രമിച്ച് പരാജയപ്പെടുകയും, ഇതിനിടെയില്‍ ഇയാളുടെ ശരീരത്തില്‍ വെടിയേല്‍ക്കുകയുമായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഇതുവരെയും താന്‍ ഇസ്ലാമിക് സ്റ്റേറ്റിനായി പോരാട്ടങ്ങളില്‍ പങ്കെടുത്തിട്ടില്ല എന്നായിരുന്നു ഇയാളുടെ അവകാശവാദം. തനിക്കായി ഏര്‍പ്പെടുത്തിയ ആയുധ പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയുമായിരുന്നുവെന്നുമാണ് അരീബ് മജീദ് അന്വേഷണ ഏജന്‍സികളോട് പറഞ്ഞത്. തുടര്‍ന്ന് യുവാവിനെ നുണ പരിശേധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. നുണപരിശോധനാ ഫലങ്ങളും ഇയാള്‍ നേരത്തെ പറഞ്ഞ കാര്യങ്ങളും ചൂണ്ടിക്കാണിച്ചപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇയാള്‍ തയാറായത്. ഈ സാഹചര്യത്തില്‍ ഭീകരസംഘടനയില്‍ നിന്നും വീട്ടുകാരെ കാണാനുള്ള ആഗ്രഹം മൂലം തിരിച്ചെത്തിയതല്ല ഇയാളെന്നും. വ്യക്തമായ പദ്ധതികള്‍ ആസുത്രണം ചെയ്താവാം ഇയാള്‍ തിരിച്ച് എത്തിയതെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.
താന്‍ ഐഎസില്‍ ചേര്‍ന്നത് ദൈവത്തിന്റെ ഇഷ്ട പ്രകാരമാണെന്നും അതില്‍ ഖേദിക്കുന്നില്ലെന്നും അരീബ് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. അരീബിന്റെ ഇതേ സിദ്ധാന്തത്തോട് ചേര്‍ന്നുവരുന്നത് അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ പ്രവര്‍ത്തനമില്ലാത്ത ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി ഭീകര സംഘടനയുടേതാണെന്നും. ഇയാളെ ഐഎസ് ഐഎസ് വിട്ടയച്ചതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടാകാമെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.