ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷമായ വിമർശനവുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. കേജരിവാളിനെപ്പോലെ ഇത്രയും മണ്ടനായ വേറൊരു നേതാവ് ഇന്ത്യയിലുണ്ടോ എന്നാണ് സുരേന്ദ്രൻ ചോദിക്കുന്നത്. രാജ്യത്ത് നോട്ടു പിന്‍വലിക്കലിന് പിന്നില്‍ വന്‍ അഴിമതി നടന്നെന്ന് കെജരിവാൾ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതാണ് കെ സുരേന്ദ്രനെ പ്രകോപിപ്പിക്കാൻ കാരണമായിരിക്കുന്നത്.
കഴിഞ്ഞ മൂന്നുമാസം ഇന്ത്യയിലെ ബാങ്കുകളിൽ ആയിരക്കണക്കിന് കോടി രൂപ നിക്ഷേപം വന്നത് മോദി നോട്ടു മരവിപ്പിക്കുന്ന വിവരം സ്വന്തക്കാരെ നേരത്തെ അറിയിച്ചതുകൊണ്ടാണെന്നാണ് ഇദ്ദേഹം ഗവേഷണം നടത്തി കണ്ടുപിടിച്ചിരിക്കുന്നത്. ഏയ് മരമണ്ടാ കഴിഞ്ഞ മൂന്നുമാസം കള്ളപ്പണം നികുതി അടച്ചു വെളുപ്പിക്കാൻ സർക്കാർ അവസരം നൽകിയതുകൊണ്ടാണ് നിക്ഷേപം കൂടിയത്. പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഇറക്കാൻ ചാക്കിലാക്കി കെട്ടിവെച്ചത് വെറും കടലാസായിപ്പോയതിന്റെ വേവലാതിയാ പുള്ളിക്കാരന് എന്ന് സുരേന്ദ്രൻ ആരോപിക്കുന്നു.
നോട്ട് പിന്‍വലിക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നു. 1000, 500 നോട്ടുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ചില ആളുകള്‍ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ആയിരക്കണക്കിന് കോടി രൂപയാണ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത്.