അന്താരാഷ്ട്രനാണ്യനിധിയില്‍ പ്രവര്‍ത്തിച്ച ശേഷം ഹാര്‍വാഡിലും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഭാസ്‌കര്‍ കുല്‍ബേയെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു. പിഎംഒയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ആര്‍ രാമാനുജം വിരമിച്ച ഒഴിവിലേക്കാണ് നിയമനം.
2011-ലാണ് രാമാനുജം സെക്രട്ടറിയായി പിഎംഒയിലെത്തുന്നത്. പ്രധാനമന്ത്രിമാരായിരുന്ന ഐകെ ഗുജ്റാള്‍, അടല്‍ബിഹാരി വാജ്പേയി, മന്‍മോഹന്‍ സിംഗ് എന്നിവരോടൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.