രാജ്‌നാഥ് സിംഗ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും

ബുധന്‍, 20 മെയ് 2015 (09:37 IST)
ഡല്‍ഹി ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകഞ്ഞു നില്‍ക്കവെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രണ്ടിനാണു കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനാണ് രാജ്നാഥ് സിംഗ് രാഷ്ട്രപതിയെ കാണുന്നത്.

ഡല്‍ഹിയില്‍ താത്ക്കാലിക ചീഫ് സെക്രട്ടറിയായി ശകുന്തള ഗാംലിനെ ലഫ് ഗവര്‍ണര്‍ നിയമിച്ചതോടെയാണു വിവാദങ്ങള്‍ക്കു തുടക്കമായത്. തുടര്‍ന്നു ശകുന്തള ഗാംലിനെ ചീഫ് സെക്രട്ടറിയായി നിയമിച്ച് ഉത്തരവിറക്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അരവിന്ദ് കെജ്‌രിവാള്‍ പുറത്താക്കുകയും ചെയ്തു. ഇതേ തുടര്‍ന്നു സര്‍ക്കാരും ലഫ്റ്റ്നന്റ് ഗവര്‍ണര്‍ നജീബ് യംഗും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരുന്നു. കെജ്‌രിവാളും  ലഫ്റ്റനന്റ് ഗവര്‍ണറും രാഷ്ട്രപതിയെ കണ്ടു കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക