ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി സംബന്ധിച്ച കെജിഎസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേയാണ് കെജിഎസ് ഗ്രൂപ്പ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ പാരിസ്ഥിതിക അനുമതി സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു ഉള്‍പെട്ട ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പദ്ധതി നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ചാണ് വിമാനത്താവളത്തിന് ലഭിച്ച പാരിസ്ഥിതിക അനുമതി റദ്ദാക്കിയത്. പരിശോധന നടത്തിയ കമ്പനിക്ക് യോഗ്യതയില്ലെന്ന് കാണിച്ചാണ് അനുമതി റദ്ദാക്കിയത്. ഇത് ചോദ്യം ചെയ്താണ് കെജിഎസ് ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചത്.