ഉത്തര്‍പ്രദേശിലെ ഹപൂറിലെ കൊത്‌വലി സ്വദേശിയായ യുവതിയെ ആണ് ഇതേ ഗ്രാമവാസികളായ കാമുകന്‍ അനുജ് ചൗധരിയും സുഹൃത്ത് ലാല്‍ കുവനും ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ചൊവ്വാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം നടക്കുന്നത്. തന്നെ അനുജ് വീട്ടില്‍ വിളിച്ച് വരുത്തി ഈ സമയം ലാലും അവിടെ ഉണ്ടായിരുന്നു. തുടര്‍ന്ന് അനുജ് ജ്യൂസ് നല്‍കുകയും ഇത് കുടിച്ച തനിക്ക് ബോധം നഷ്‌ടമാവുകയായിരുന്നെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി.
ബോധം നഷ്‌ടമായ തന്നെ ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം ചിപിയാന റെയില്‍വേ ക്രോസിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ചൗധരിയേയും സുഹൃത്ത് ലാലിനേയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.