അണ്ണാ ഹസാരെയുടെ സ്കോര്‍പ്പിയോ ലേലം ചെയ്തു; ഇനി യാത്ര ഇന്നോവയില്‍
സാമൂഹ്യപ്രവര്‍ത്തകനും അഴിമതിവിരുദ്ധ സമര നായകനുമായ അണ്ണാ ഹസാരെ ഉപയോഗിച്ചിരുന്ന സ്കോര്‍പ്പിയോ ലേലം ചെയ്തു. നിരവധി സമരങ്ങളില്‍ ഹസാരെയുടെ സഹചാരിയായിരുന്ന സ്കോര്‍പ്പിയോ 9,11,000 രൂപയ്ക്കാണ് ലേലം ചെയ്തത്. എട്ടു വര്‍ഷമായി ഹസാരെ ഈ വാഹനമാണ് ഉപയോഗിച്ചിരുന്നത്.
കടുത്ത നടുവേദന മൂലമാണ് സ്കോര്‍പ്പിയോ യാത്ര ഉപേക്ഷിക്കാന്‍ ഹസാരയെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. ഈ പണമുപയോഗിച്ച് കൂടുതല്‍ യാത്രാസുഖം നല്കുന്ന ടയോട്ട ഇന്നോവ കാര്‍ വാങ്ങാനാണ് ഹസാരയുടെ തീരുമാനം. ഹസാരെയുടെ സ്വാമി വിവേകാനന്ദ ക്രൂടുനാഥ നിധി എന്ന ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.