ആന്‍ഡ്രോയ്സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണുളെ ആക്രമിക്കാന്‍ ശേഷിയുള്ള പുതിയ വൈറസ് രംഗപ്രവേശനം ചെയ്തതായി കംപ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ അറിയിച്ചു. ഫോണില്‍ സൂക്ഷിച്ചുവച്ച നമ്പറുകള്‍, ചിത്രങ്ങള്‍ എന്നിവ മോഷ്ടിക്കാന്‍ കഴിയുന്ന വൈറസിന് ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള നമ്പറുകളിലേക്ക് എസ്എംഎസ് അയയ്ക്കാനും കഴിയുമെന്ന് അവര്‍ അറിയിച്ചു.
'ആന്‍ഡ്രോയ്ഡ് എസ്എംഎ സെന്‍ഡ് എന്നാണ് വൈറസിന്റെ പേര്. ഈ വൈറസ് കടന്നുകയറിയ ഫോണില്‍ നിന്ന് അതിലെ കോണ്ടാക്ട് ലിസ്റ്റിലെ നമ്പരുകളിലേക്ക് വൈറസിലേക്ക് എത്താന്‍ കഴിയുന്ന ലിങ്ക് എസ്എംഎസ് ആയി അയയ്ക്കുന്നതാണ് ഇതിന്റെ സ്വഭാവം.
വൈറസിന് ഫോണിലെ പാസ്‌വേഡുകള്‍ മനസിലാക്കാന്‍ സാധിക്കും. ഫോണിന്‍ഫെ ലൊക്കേഷന്‍ മനസിലാക്കുകയും, ഇന്റര്‍നെറ്റ് ബാങ്കിങ്ങിന്റെ വിവിധ രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിവും ഇതിനുണ്ട്. കൂടാതെ ഫയര്‍വാളുകളെഇല്ലാതാക്കാനും കഴിവുണ്ട്.