മൃഗങ്ങള്‍ക്കുവേണ്ടി ഇന്ത്യയിലെ ആദ്യ ആംബുലന്‍സ് ശൃംഖലയ്ക്ക് തുടക്കംകുറിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ്

ശ്രീനു എസ്

ബുധന്‍, 24 മാര്‍ച്ച് 2021 (14:21 IST)
മൃഗപരിപാലന സംരക്ഷണ മേഖലയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമായി മൃഗങ്ങള്‍ക്കുവേണ്ടി ഇന്ത്യയിലാദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആബുലന്‍സ് ശൃംഖലയ്ക്ക് തുടക്കംകുറിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഇതേ പറ്റി അറിയിച്ചത്. 
 
ഇന്ത്യയിലെ  തന്നെ ആദ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആംബുലന്‍സ് ശൃംഖലയായിരിക്കും ഇത്. ആതുരസേവനം ആവശ്യമായി വരുന്ന ദയനീയാവസ്ഥയിലുള്ള മൃഗങ്ങള്‍ക്ക് ശരിയായ ചികിത്സ കൃത്യ സമയത്ത് ലഭ്യമാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍