ആന്ധ്രയിലെ പൊലീസ് വെടിവയ്പ് വ്യാജ ഏറ്റുമുട്ടല്‍ തന്നെ,തമിഴ്നാട്ടില്‍ പ്രതിഷേധം

വ്യാഴം, 23 ഏപ്രില്‍ 2015 (13:55 IST)
രക്തചന്ദന കള്ളക്കടത്തുകാരെന്ന് ആരോപിച്ച് ആന്ധ്രാ പൊലീസ് 20 പേരെ വെടിവെച്ച് കൊന്നത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയെന്ന് വ്യ്ക്തമായ തെള്‍ഇവുകള്‍ പുറത്ത്. പൊലീസ് നടപടിയില്‍ നിന്ന് രക്ഷപ്പെട്ട ഇളങ്കോവന്‍, ബാലചന്ദ്രന്‍, ശേഖര്‍ എന്നിവര്‍ നടത്തിയ വെളിപ്പെടുത്തലില്‍ നിന്നാണ് പൊലീസിന്റെ ഗൂഡാലോചന പുറത്ത്‌വന്നത്. മൂവരും പറയുന്നതനുസരിച്ച് കൊല്ലപ്പെട്ടവരെ പല സ്ഥലത്തുനിന്നും ആന്ധ്രാ പൊലീസ് അനധികൃതമായി കസ്റ്റഡിയിലെടുത്തതാണെന്ന് തെളിവുകളുണ്ട്.

സുഹൃത്തായ പനീര്‍ ശെല്‍‌വത്തിനൊപ്പം ആന്ധ്രയിലേക്ക് കൂലിപ്പണിക്ക് പോകവേയാണ് ഇളങ്കോവന്‍ പിടിയിലായത്. ആന്ധ്ര പ്രദേശ് അതിര്‍ത്തി കടന്ന് നാഗരി പുത്തൂര്‍ നഗരത്തില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടി ട്രക്കില്‍ കയറ്റിയത്. തില്‍ 20 പേരുണ്ടായിരുന്നുവെന്നും എന്തിനാണ് പിടിച്ചതെന്നു പൊലീസ് പറഞ്ഞില്ലെന്നും ഇളങ്കോവന്‍ പറയുന്നു. ഇവരെ കാട്ടിനുള്ളിലെത്തിച്ച് പുറത്തിറക്കുന്നതിനിടെ താന്‍ ഇരുട്ടിന്റെ മറവില്‍ രക്ഷപ്പെടുകയായിരുന്നു എന്നും വീട്ടിലെത്തിയ ശേഷമാണ് പനീര്‍ശെല്‍വം കൊല്ലപ്പെട്ട വിവരം അറിയുന്നത് എന്നും ഇളങ്കോവന്‍ പറയുന്നത്.

പിതാവ് ഹരികൃഷ്ണയ്ക്കൊപ്പം കല്‍പ്പണിക്കായാണ് ബാലചന്ദ്രന്‍ പോയത്. എന്നാല്‍ ബാലചന്ദ്രനും പളനിയുടെ കൂട്ടാളിയും വഴിയില്‍ മദ്യപിക്കാനിറങ്ങി. ബാക്കിയുള്ളവര്‍ മുമ്പോട്ടുപോയി. പെട്ടെന്നു തന്നെ വഴിയില്‍ അവരെ പൊലീസ് അറസ്റ്റ് ചെയ്ത് തിരുപ്പതിയിലെത്തിച്ചതായും ഒരു ഫോണ്‍ വന്നു. ആ നമ്പരിലേക്കു തിരിച്ചുവിളിച്ചപ്പോള്‍ അപരിചിതനായ ഒരാള്‍ ഫോണെടുത്ത് അവര്‍ക്കൊപ്പം ചേരാന്‍ ആവശ്യപ്പെട്ടു എന്നാല്‍ സംശയം തോന്നിയതിനാല്‍ തിരിച്ചുപോയില്ലെന്നും നാട്ടിലേക്കു മടങ്ങിയെന്നും ബാലചന്ദ്രന്‍ പറഞ്ഞു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം വെടിയേറ്റ പിതാവിന്റെ മൃതദേഹമാണ് തിരിച്ചെത്തിയതെന്നും ബാലചന്ദ്രന്‍ പറയുന്നു.

തിരുവണ്ണാമലൈ സ്വദേശിയായ ശേഖര്‍ സഞ്ചരിച്ചിരുന്ന ബസ് ആന്ധ്രാ അതിര്‍ത്തി കടന്നപ്പോള്‍ അപരിചിതനായ ഒരാള്‍ വന്ന് മൂന്നു പേരോടു ബസില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടു. മൂവരും ശേഖറിന്റെ ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു. ശേഖറിന്റെ സുഹൃക്ക് മഹേന്ദ്രനും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ശേഖര്‍ പെട്ടെന്നു തന്നെ രക്ഷപെട്ടു. പിന്നീട് മഹേന്ദ്രന്റെ മൃതദേഹമാണ് കാണുന്നതെന്നു ശേഖര്‍ പറഞ്ഞു.

മൂന്നുപേരുടെയും വിവരണം ആന്ധ്രാപൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. തമിഴ്നാട്ടില്‍ കടുത്ത പ്രതിഷേധമാണ് സംഭവത്തോട് അനുബന്ധിച്ച് നടന്നത്. ഇപ്പോള്‍ ഇവരുടെ വിവരണം കൂടി വന്നതോടെ പ്രതിഷേധം കടുത്തിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ നടന്നു എന്ന് തെളിഞ്ഞാല്‍ ആന്ധ്രാ സര്‍ക്കാരിനെ തന്നെ ബാധിക്കുന്നതാകും തമിഴ് തൊഴിലാളികളുടെ മരണം. അതേസമയം നടന്നത് കൊള്ളക്കാരുമായുള്ള ഏറ്റുമുട്ടല്‍ തന്നെയാണെന്നാണ് ആന്ധ്രാ പൊലീസ് ഇപ്പോഴും പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക