ലോകത്തിന്റെ 70% വാക്സിന്‍ ആവശ്യകതയും നിറവേറ്റാന്‍ ഇന്ത്യ പ്രാപ്തമാണെന്ന് അമിത് ഷാ

ശ്രീനു എസ്

തിങ്കള്‍, 8 ഫെബ്രുവരി 2021 (19:56 IST)
ലോകത്തിന്റെ കോവിഡ്-19 വാക്സിന്‍ ആവശ്യകതയുടെ 70% നിറവേറ്റാന്‍ ഇന്ത്യ തയ്യാറയി കഴിഞ്ഞുവെന്ന് അമിത് ഷാ. ഞായറാഴ്ചയാണ് അദ്ദേഹം ഇതേ പറ്റ്ി പറഞ്ഞത്. നിലവില്‍ 14 രാജ്യങ്ങളിലേയ്ക്ക് രണ്ടു വാക്സിനുകള്‍ കയറ്റി അയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
കഴിഞ്ഞ ആറര വര്‍ഷമായി മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ആരോഗ്യ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുള്‍പ്പെടെ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. കഴിഞ്ഞ 21 ദിവസങ്ങളിലായി രാജ്യത്തെ 55 ലക്ഷത്തോളം ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കികഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍