ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വാട്സാപ്പിനെയും സിഗിനലിനെയും പിന്തള്ളി ടെലിഗ്രാം ഒന്നാമതായി. വാട്സപ്പിന്റെ പ്രൈവസി പോളിസിയില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് വാട്സപ്പ് ഉപഭോക്താക്കള്‍ മറ്റു മെസേജിംഗ് പ്ലാറ്റ്ഫോമുകളായ ടെലിഗ്രാമിലേക്കും സിഗ്നലിലേക്കും മാറിയത്.