തിരുവനന്തപുരം ജില്ലയില്‍ വൈറ്റമിന്‍ എ ക്ഷാമമില്ലെന്ന് ആരോഗ്യ വകുപ്പ്

ശ്രീനു എസ്

തിങ്കള്‍, 8 ഫെബ്രുവരി 2021 (18:46 IST)
ജില്ലയില്‍ വൈറ്റമിന്‍ എ യ്ക്ക് ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളില്‍ വൈറ്റമിന്‍ എ ലഭിക്കുന്നില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും എല്ലായിടത്തും ആവശ്യത്തിനു സ്റ്റോക്കുണ്ടെന്നും ഡി.എം.ഒ. ഡോ. കെ.എസ്. ഷിനു പറഞ്ഞു.
 
ജില്ലയിലെ വാക്സിന്‍ സ്റ്റോറില്‍നിന്ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേക്കും വൈറ്റമിന്‍ എ കൃത്യമായി നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ലഭിച്ച ചില ബാച്ച് വൈറ്റമിന്‍ എ ഗുണനിലവാര പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇത് ഗുണനിലവാരമുള്ളതാണെന്നും വിതരണം ചെയ്യാമെന്നും എല്ലാ ആരോഗ്യ സ്ഥാപനങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ഡി.എം.ഒ. വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍