അമിത് ഷായുടെ സന്ദര്‍ശനം; സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് സാധ്യതയോ ? - ആഞ്ഞടിച്ച് ലീഗ് രംഗത്ത്

ഞായര്‍, 4 ജൂണ്‍ 2017 (12:00 IST)
ബിജെപി ദേശീയ അധ്യക്ഷൻ അമിത്​ ഷായുടെ സന്ദർശനത്തിനെതിരേ മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്​ രംഗത്ത്.

വർഗീയ കലാപമുണ്ടാക്കാനാണ് അമിത്​ ഷാ കേരളത്തില്‍ എത്തിയിരിക്കുന്നത്. അദ്ദേഹം സന്ദര്‍ശിച്ചിടത്തെല്ലാം വർഗീയ കലാപമുണ്ടായിട്ടുണ്ട്​. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടപ്പാകില്ലെന്നും മജീദ്​ പറഞ്ഞു.



സംസ്ഥാനത്ത് ബിജെപി നടത്തുന്ന പ്രവര്‍ത്തനങ്ങളെ നേരിടാന്‍ മുസ്​ലിം ലീഗി​​ന്റെ നേതൃത്വത്തിൽ കൂട്ടായ്​മ രംഗത്ത്​ വരുമെന്നും മജീദ് വ്യക്തമാക്കി.

കേരളത്തില്‍ അധികാരം നേടണമെങ്കില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്നും അതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് കെപിഎ മജീദ്​ നേരിട്ട് രംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക