2019ലെ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മേധാവിത്വം നേടാന്‍ പദ്ധതികളുമായി ബിജെപി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽനിന്ന് 12 സീറ്റുകൾ നേടണമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ സംസ്ഥാന നേതൃത്വത്തിനു നിർദേശം നൽകി.
തെരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി പട്ടിക സംസ്‌ഥാന ഘടകം നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തിന് നല്‍കണം. സ്‌ഥാനാർഥികൾ മണ്ഡലത്തിൽ നേരത്തെ തന്നെ പ്രവർത്തനം തുടങ്ങണം. സജീവ രാഷ്ട്രീയത്തിലില്ലാത്ത പ്രമുഖരെയും പരിഗണിക്കണമെന്നും പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയായിരിക്കണം മാനദണ്ഡമാക്കേണ്ടത്. സ്ഥാനാർഥികളാകാൻ പോകുന്നവർ നേരത്തേ മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനായിട്ടാണ് ഇവരുടെ പട്ടിക നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കേണ്ടെതെന്നും കോഴിക്കോട്ടെ പാർട്ടി ദേശീയ കൗൺസിലിലെ യോഗത്തിൽ അമിത് ഷാ പറഞ്ഞു.