ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടമായെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ ബിഹാറിലെ ബേഗുസരായില്‍ നിന്ന് പറന്നുയരുന്നതിനിടെ അല്‍പ്പനേരം ഹെലികോപ്്റ്ററിന്റെ നിയന്ത്രണം നഷ്ടമായെന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം അപകടങ്ങളെന്നും ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.