ഐപിസിയും സിആര്‍പിസിയും ഇനിയില്ല, നിയമങ്ങളില്‍ അടിമുടി മാറ്റം: ഇക്കാര്യങ്ങള്‍ അറിയാം

ശനി, 12 ഓഗസ്റ്റ് 2023 (10:07 IST)
ബ്രിട്ടീഷ് കാലത്ത് നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമം(ഐപിസി), ക്രിമിനല്‍ നടപടിചട്ടം(സിആര്‍പിസി) തെളിവ് നിയമം എന്നിവയ്ക്ക് പകരം മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് ബിജെപി. രാജ്യത്തെ ക്രിമിനല്‍ നീതി നിര്‍വ്വഹണ സംവിധാനത്തെ പരിഷ്‌കരിക്കുന്നതാണ് നിര്‍ദിഷ്ട നിയമങ്ങളെന്ന് ബില്‍ അവതരിപ്പിച്ച് കൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
 
ഐപിസിക്ക് പകരം ഭാരതീയ ന്യായ സംഹിത(ബിഎന്‍എസ്), സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത(ബിഎന്‍എസ്എസ്), തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ(ബിഎസ്) എന്നിവയാണ് അമിത് ഷാ അവതരിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം റദ്ദാക്കല്‍, ആള്‍ക്കൂട്ട കൊലയ്ക്കും പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നതിനും വധശിക്ഷ തുടങ്ങിയ നിര്‍ദേശങ്ങളും ബില്ലിലുണ്ട്.
 
ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് സാമൂഹ്യസേവനം ശിക്ഷയായി ബില്‍ നിര്‍ദേശിക്കുന്നു. സായുധ വിപ്ലവം, അട്ടിമറി പ്രവര്‍ത്തനം,വിഘടനവാദം,രാജ്യത്തിന്റെ പരമാധികാരത്തെ അപകടത്തിലാക്കല്‍ തുടങ്ങിയവ കുറ്റങ്ങളായി ബില്ലില്‍ നിര്‍ദേശിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍