അംബേദ്കർ പ്രതിമകൾക്ക് നേരെ അക്രമം രാജ്യത്ത് നിത്യ സംഭവം; ഭോപ്പാലിൽ അക്രമികൾ പ്രതിമയുടെ തല വെട്ടി

വെള്ളി, 6 ഏപ്രില്‍ 2018 (16:56 IST)
മധ്യപ്രദേശ്: രാജ്യത്തെ അംബേദ്കർ പ്രതിമകൾക്ക് നേരെയുള്ള അക്രമം തുടരുന്നു. മധ്യപ്രദേശിൽ നിന്നുമാണ് പുതിയ സംഭവം. ഭോപ്പാലിലെ സത്നയിൽ അംഭേദ്കർ പ്രതിമയുടെ തല അക്രമികൾ വെട്ടിമാറ്റി. ഭോപ്പാലിലെ തന്നെ ബിന്ദ്സ് കേരിയ ഗ്രാമത്തിലെ അംബേദ്കർ പ്രതിമ പൂർണ്ണമായി തകർക്കുകയും ചെയ്തിട്ടുണ്ട്. 
 
രാജ്യത്തിന്റെ പലഭാഗങ്ങളിൽ അംബേദ്കർ പ്രതിമകൾ അക്രമിക്കപ്പെടുന്നത് ഇപ്പോൾ നിത്യ സംഭവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാജസ്ഥാനിലും അംബേദ്കർ പ്രതിമ അക്രമത്തിനിരയായിരുന്നു.
 
സത്നയിൽ അംബേദ്കർ പ്രതിമക്ക് ചുറ്റുമായി സുരക്ഷാ മതിൽ നിർമ്മിക്കുന്നതിനെ ചൊല്ലി സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രതിമ അക്രമിക്കപ്പെട്ടതെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍