മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പരിഹസിച്ച കെ ആര്‍ കെയ്ക്ക് ക്യാന്‍സര്‍?!
വെള്ളി, 6 ഏപ്രില്‍ 2018 (14:18 IST)
മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പരിഹസിച്ച ബോളിവുഡിലെ നിരൂപകന്‍ കെ ആര്‍ കെയ്ക്ക് ക്യാന്‍സര്‍. താരം തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
തനിക്ക് വയറ്റില്‍ ക്യാന്‍സര്‍ ആണെന്നും മൂന്നാം ഘട്ടം പിന്നിടുകയാണെന്നുമായിരുന്നു കെ ആര്‍ കെയുടെ പുതിയ ട്വിറ്റര്‍. കൂടിപ്പോയാല്‍ ഇനി രണ്ട് വര്‍ഷം മാത്രമേ ജീവിച്ചിരിക്കുകയുള്ളു എന്നും താരം പറയുന്നു. തന്റെ മരണകാരണം ഇതായിരിക്കുമെന്ന് അറിയിച്ച കെ ആര്‍ കെയുടെ അവസാന ആഗ്രഹങ്ങളും അദ്ദേഹം പറയുന്നുണ്ട്.
മരിക്കുന്നതിന് മുന്‍പ് ‘എ ഗ്രേഡ്’ സിനിമ നിര്‍മിക്കുക, അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് കെ ആര്‍ കെ ട്വീറ്റ് ചെയ്തു. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ഇരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.