ബി ജെ പി നേതാവ് അൽഫോൺസ് കണ്ണന്താനത്തെ ലഫ്. ഗവർണർ റാങ്കിലുള്ള അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2016 (08:44 IST)
നവീന ആശയങ്ങളുടെ വാക്താവും ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗവുമായ അൽഫോൺസ് കണ്ണന്താനം ഇനി ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്റർ. ലഫ്. ഗവർണർ പദവിയിലാണ് കണ്ണന്താനത്തിന് നിയമനം. 40 വർഷമായി ഗവർണറാണ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റിരുന്നത്. ഇതാദ്യമായാണ് മറ്റൊരാളെ ഈ പദവിയിലേക്ക് ഉയർത്തുന്നത്.
 
ഒരു സംസ്ഥാനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും എന്നിലേക്ക് വരുമ്പോൾ ആ വിശ്വാസവും കാര്യക്ഷമതയും നിലനിർത്തേണ്ടത് തന്റെ കടമയാണ്. ഏറ്റവും ഭരണസംവിധാനവുള്ള സംസ്ഥാനമായി ചണ്ഡീഗഡിനെ മാറ്റുക എന്നതാണ് തന്റെ ഉദ്ദേശമെന്നും കണ്ണന്താനം വ്യക്തമാക്കി. തനിയ്ക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. ഉടൻ തന്നെ ചുമതലയേൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
Next Article